കൊല്ലം: നാല് മാസത്തിനുള്ളിൽ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ചാത്തന്നൂർ യൂണിയന്റെ തീരുമാനം. ദേശീയപാതയോരത്ത് നേരത്തെ ഉണ്ടായിരുന്ന പഴയ ആസ്ഥാനമന്ദിരത്തിന് ഭൂമിവാങ്ങി നൽകി ഗ്രൗണ്ട് ഫ്ലോറും ആദ്യനിലയും പൂർത്തീകരിച്ച് നൽകിയ സീതാറാം ആർ.കരുണാകരൻ മുതലാളിയുടെ പേര് പുതിയ മന്ദിരത്തിന് ഇടാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.

ചാത്തന്നൂർ ഊറാംവിള ജംഗ്ഷനിൽ നിന്ന് 600 മീറ്റർ മാറി ചൂരൽപൊയ്കയിലാണ് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നത്. പഴയ ആസ്ഥാനം ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടമായിരുന്നു. 22 സെന്റ് സ്ഥലത്ത് 3060 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ലക്ഷ്യമിടുന്നത്. 250 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഓഫീസ് മുറികൾ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകും.