കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും കർമ്മധീരനായ നായകനാണ് വെള്ളാപ്പള്ളി നടേശനെന്ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സമാനതകളില്ലാത്ത മുന്നേറ്റമാണ് യോഗത്തിനും ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശൻ അമരത്ത് എത്തിയതിന് ശേഷം ഉണ്ടായത്. അദ്ദേഹത്തിന്റെ ധന്യസാരഥ്യം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ആഡംബരങ്ങൾക്ക് പകരം പാവങ്ങൾക്ക് വേണ്ടിയുള്ള കർമ്മപദ്ധതികൾ ഉണ്ടാകണമെന്നാണ് നിർദേശിച്ചത്. ചാത്തന്നൂർ യൂണിയന് എക്കാലവും അദ്ദേഹം ചാലകശക്തിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാത്തന്നൂർ യൂണിയനും ശക്തമായ പിന്തുണ നൽകുന്നു. ഇക്കാര്യത്തിൽ ശാഖ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പോഷകസംഘടനകളുടെയും പ്രവർത്തനം നിർണായകമാണെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.