പുനലൂർ: ആര്യങ്കാവിൽ കാട്ടാന ഇറങ്ങി വീണ്ടും വ്യാപക നാശം വിതച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ പൂത്തോട്ടം പത്തേക്കർ സ്വദേശി ബിന്ദുവിന്റെ പുരയിടത്തിൽ ഇറങ്ങിയ കാട്ടാനയാണ് കൃഷികൾ നശിപ്പിച്ചത്. 50 ഓളം കമുകിന് പുറമെ തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്.വനാതിർത്തിയോട് ചേർന്ന തോട്ടം മേഖലയായ പൂത്തോട്ടത്തിന് പുറമെ ആനച്ചാടി, വെഞ്ച്വർ, ഇരുളൻകാട്, ഫ്ലോറൻസ്,കുറവൻതാവളം, മാമ്പഴത്തറ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ പട്ടാപ്പകൽ പോലും ഇറങ്ങി വ്യാപമായി കൃഷികൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.