ഓയൂർ :എസ്.എൻ.ഡി.പി യോഗം കോഴിക്കോട് 52/80 -ാം നമ്പർ കുമാരനാശാൻ സ്മാരക ശാഖയിലെ വാർഷിക പൊതുയോഗവും മെരിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും യൂണിയൻ സെക്രട്ടറി അഡ്വ.അരുളും ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.സത്യരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എൻ.പ്രശാന്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ കലാ മേഖലകളിൽ മികവ് തെളിയിച്ച അഭിരാമി, അരുൺ, അർച്ചന, ശാലിനി മോഹൻ, ആര്യ അജികുമാർ, ഹേമ സത്യൻ, ആദർശ്, രേഷ്മ സുരേഷ്, യു.വി.അശ്വിൻ, ശ്യാം മോഹൻ, ശിഖ വി.സത്യൻ എന്നിവർക്കുള്ള മെരിറ്റ് അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി നിർവഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടന്നു. ഒ.പി.അനീഷ് സത്യൻ, യോഗേഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.സത്യരാജൻ (പ്രസിഡന്റ്), ടി.എൻ. പ്രശാന്ത് കുമാർ (സെക്രട്ടറി ), രഞ്ജിത്ത്(വൈസ് പ്രസിഡന്റ് ), പി.രാജഷൻ, അനീഷ്, ജോകേഷ്, രഖു, സത്യൻ, രമണൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും ഗുരു ശക്തി യുണിറ്റിൽ നിന്നുള്ള വിജിത വിജയകുമാർ,തങ്കമണി, മഞ്ചു സ്വരാജ് എന്നിവരെ നോമിനേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.