
കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയും അഞ്ചൽ ജനമൈത്രി പൊലീസും സംയുക്തമായി ചേർന്നൊരുക്കിയ പൊലീസ് പവലിയൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി എം.എൽ.സുനിൽ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എല്ലാം തന്നെ മുഴുവൻ സമയം കുടിവെള്ളം, ചായ, സ്നാക്സ്, പഴവർഗങ്ങൾ എന്നിവ സൗജന്യമായി ഈ പവലിനിൽ വിതരണം ചെയ്യപ്പെടും. ലഹരിക്കെതിരെയുള്ള സന്ദേശവും കൂടി ഉൾപ്പെടുത്തിയാണ് പവലിയൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ്, അഞ്ചൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, പൊലീസ് സംഘടന നേതാക്കളായ എസ്.ഗിരീഷ്, എം.വിനോദ്, വി.ചിന്തു, സജീവ് ഖാൻ, ഗോകുൽ, ആർ.എസ്.സജി, എസ്.ഷൈജു, വി.പി.ബിജു, ഷാജഹാൻ, ആർ.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി ജെ.ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ എന്നിവർ പവലിയൻ സന്ദർശിച്ച് ആശംസകൾ നേർന്നു.