
കൊല്ലം: വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുന്നതിനിടയിൽ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സൗജന്യ കട്ടൻ കാപ്പി വിതരണം നടത്തി.
കാലിത്തീറ്റയുടെയും അനുബന്ധ സാമഗ്രികളുടെയും വിലവർദ്ധന നേരിടാൻ കർഷകർക്ക് സബ്സിഡി നൽകി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം ഒഴിവാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ മുഹമ്മദ് കുഞ്ഞ്, ഷംനാദ്, ശരത്, തൗഫീഖ്, സുൽഫി, ബൈജു, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.