കൊല്ലം: ബൈപാസിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർയാത്രക്കാരിയായ അദ്ധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാലത്തറയിലെ സി.ബി.എസ്.ഇ സ്കൂളിലെ അദ്ധ്യാപിക ഞാറയ്ക്കൽ ഗൗരികേശവത്തിൽ രോഹിണിക്കാണ് (42) പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മങ്ങാട് കൊപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലും മുറ്റത്തുണ്ടായിരുന്ന കാറും തകർത്തു. കാർ യാത്രികരായിരുന്ന ദമ്പതികൾക്കും പരിക്കേറ്റു. ഇവരെ മേവറത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിളികൊല്ലൂർ പൊലീസ് കേസെടുത്തു.