
അഞ്ചൽ: ജില്ലാ സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റ്, കൊളാഷ് വിഭാഗങ്ങളിൽ തിളക്കമാർന്ന വിജയവുമായി കൊല്ലം പട്ടത്താനം വിമല ഹൃദയ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ.
എച്ച്. എസ് വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനന്യ.എസ്.സുഭാഷ് പങ്കെടുത്ത പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റ് എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയപ്പോൾ എച്ച്.എസ്.എസ് വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി കൃഷ്ണ.എൽ.പ്രകാശ് വാട്ടർ കളറിലും കോളാഷിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.