കടയ്ക്കൽ :ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി പ്രതിവർഷം നൽകുന്ന വിദ്യാദാന പദ്ധതിയുടെ ഉദ്ഘാടനം പത്തനാപുരം ഗാന്ധി ഭവനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കരകുളം ബാബു ആദ്യ വർഷത്തെ തുക ചിറ്റയം ഗോപകുമാറിന് കൈമാറി. ബാങ്ക് സെക്രട്ടറി സി.സി.ശുഭ, വൈസ് പ്രസിഡന്റ് എസ്.ബുഹാരി, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ നന്ദി പറഞ്ഞു.