കൊല്ലം: സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോർഡുകളിലും ഇതര ബോർഡുകളിലും വ്യവസായവുമായി ബന്ധമില്ലാത്തവരെ തൊഴിലാളി പ്രതിനിധികളായി നിയോഗിച്ച് ഐ.എൻ.ടി.യു.സി നേതൃത്വം വൻ അഴിമതിക്ക് ശ്രമിക്കുകയാണെന്ന് കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് സെൻട്രൽ കമ്മിറ്റി നേതൃയോഗം ആരോപിച്ചു.

ഐ.എൻ.ടി.യു.സി യൂണിയനുകളുടെ ഫെഡറേഷൻ രൂപീകരണത്തിലും നേതൃത്വം സംഘടനാവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത യൂണിയനുകളെ പുതിയ യൂണിയനുകളുണ്ടാക്കി തകർക്കുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്റെ ഇത്തരം നീക്കങ്ങൾ പ്രസ്ഥാനത്തിന്റെ സൽപ്പേര് ഇല്ലാതാക്കുകയാണെന്നും എൻ.അഴകേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആരോപിച്ചു.