medical

കൊല്ലം: റോട്ടറി ക്ലബ് ക്വയിലോൺ കാഷ്യു സി​റ്റിയും ശങ്കേഴ്‌സ് ആശുപത്രിയും സംയുക്തമായി 4ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കടപ്പാക്കട കെ.വി.എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ന്യൂറോ, ജനറൽ മെഡിസിൻ, പീഡിയാട്രിക്, സർജറി, ഇ.എൻ.​ടി, ശ്വാസകോശ രോഗം, ഓർത്തോ, ഗൈനക്കോളജി, ഡെന്റൽ, സ്‌കിൻ തുടങ്ങിയ വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഇ.സി.ജി, രക്തപരിശോധന തുടങ്ങിയവയും മരുന്നുകളും പൂർണമായും സൗജന്യമായിരിക്കും. തുടർന്നുള്ള വിദഗ്ദ്ധ ചികിത്സയിൽ 20 ശതമാനം ഡിസ്‌കൗണ്ട് എല്ലാ ചികിത്സയ്ക്കും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 0474​ 2756500, 2756000.