കൊല്ലം: കേരളത്തിലെ പ്രൊഫഷണൽ ഗാനമേള ഗായകരുടെ രജിസ്റ്റേർഡ് കൂട്ടായ്‌മ സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷന്റെ (സാ കേരള) പേരും ചിഹ്നവും ദുരുപയോഗം ചെയ്ത് വ്യാപകമായി പണപ്പിരിവ് നടത്തുന്നതിൽ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് അസോ. ഭാരവാഹികൾ അറിയിച്ചു. ലഹരിവിമോചനത്തിന്റെ പേരിൽ ഇവർ സായാഹ്ന പരിപാടികൾ സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കിയ മുൻ ജില്ലാ ട്രഷററുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ലേബർ ഓഫീസർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം കളക്ടർമാർ, പൊലീസ് അധികൃതർ എന്നിവർക്കും പരാതികൾ നൽകിയതായി ജില്ലാ പ്രസിഡന്റ് സി.ബിന്ദുമോൾ, സെക്രട്ടറി ഡി.വിനോദ് ലാൽ സംസ്ഥാന ജോ. സെക്രട്ടറി മോഹൻ പുല്ലിച്ചിറ, ഹരിദേവ്, ട്രഷറർ എ.യു.അഖില എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.