janan-
ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ ജില്ലാജയിൽ തടവുകാർക്കായുള്ള തൊഴിൽ പരിശീലനം ജയിൽ സൂപ്രണ്ട് കെ.ബി.അൻസർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ ജില്ലാജയിൽ തടവുകാർക്കായി അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽ പരിശീലനം ആരംഭിച്ചു. ജയിൽ സൂപ്രണ്ട് കെ.ബി.അൻസർ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ.നടയ്ക്കൽ ശശി മുഖ്യപ്രഭാഷണം നടത്തി. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് കെ.കൃഷ്ണപ്രസാദ്‌, അസി.സൂപ്രണ്ട് സജി ജേക്കബ്, ജൻ ശിക്ഷൺ സൻസ്ഥാൻ പ്രോഗ്രാം ഓഫീസർ പി.ജയകൃഷ്ണൻ, ഇൻസ്ട്രക്ടർ വിശാൽ തങ്കപ്പൻ എന്നിവർ സംസാരിച്ചു. ജയിൽ വെൽഫയർ ഓഫീസർ എസ്.എസ്.പ്രീതി സ്വാഗതം പറഞ്ഞു.