sooranad-
മികച്ച ജൈവ പഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി പി. പ്രസാദിൽ നിന്ന് ശൂരനാട് തെക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ ഏറ്റുവാങ്ങുന്നു

കൊല്ലം : കാർഷിക മേഖലയിൽ മികച്ച നേട്ടം കാഴ്ചവെച്ചതിന് മികച്ച ജൈവ പഞ്ചായത്തിനുള്ള പുരസ്‌കാരം ശൂരനാട് തെക്ക്‌ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. അഞ്ചൽ പാം വ്യൂ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ

മന്ത്രി പി. പ്രസാദിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് ശൂരനാട് തെക്ക്‌ ഇരവിച്ചിറ കിഴക്ക് കൊന്നക്കോട്ട് ദീപ സദനത്തിൽ എം.ശശിധരൻ നായരും മികച്ച കുട്ടി കർഷകനുള്ള അവാർഡ് പതാരം ഇരവിച്ചിറ നടുവിൽ ശങ്കരവിലാസത്തിൽ ഗൗതം കൃഷ്ണയും ഏറ്റുവാങ്ങി. ഏറ്റവും നല്ല കൃഷി ഓഫീസർക്കുള്ള മൂന്നാം സ്ഥാനം ശൂരനാട് തെക്ക്‌ പഞ്ചായത്തിലെ കൃഷി ഓഫീസറായിരുന്ന ബിന്ദുവിനാണ് ലഭിച്ചത്. പഞ്ചായത്തിന് ഈ അവാർഡ് ലഭിക്കുന്നതിന് പരിശ്രമിച്ച എല്ലാവരെയും പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജയും പഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്റനും അഭിനന്ദിച്ചു.