കൊല്ലം : മൂന്ന് പട്ടികജാതി കോളനികളുടെ നടുവിലെ ജനവാസ കേന്ദ്രമായ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിൽ ആരംഭിക്കുന്ന ടാർമിക്സിംഗ് യൂണിറ്റിനെതിരെ നടന്ന ജനകീയ സത്യാഗ്രഹം കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠൻ നായർ, പ്രദീപ്, എസ്. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ പിള്ള, ഷിബുലാൽ, തോപ്പിൽ നിസാർ, വയലിത്തറ അജയൻ, സി.ഉഷ, സുനിൽ കോയിക്കട, വിജയനിർമല, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.