കൊല്ലം: ഹീമോഫീലിയ പേഷ്യൻസ് കൊല്ലം ചാപ്റ്റർ കുടുംബ സംഗമം 4ന് പബ്ളിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ നടക്കും. റീജിയണൽ കൗൺസിൽ
ചെയർമാൻ ജിമ്മി മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാംകെ. ഡാനിയൽ ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ശ്രീഹരി,ഡോ.എസ്. ശ്രീനാഥ്, ഡോ. സന്ധ്യ, ഡോ. കൃഷ്ണവേണി, ഡോ. ജേക്കബ് വർഗ്ഗീസ്, ഡോ.ദേവ് കിരൺ,ഡോ.മേരി സ്റ്റാൻസിയ, ഡോ.ഷിബു രാജഗോപാൽ, സജീവ് സോമൻ, രാജേഷ് രാജ്, അനു തുടങ്ങിയവർ സംസാരിക്കും. ആദരിക്കൽ, കലാമത്സരങ്ങൾ, സമ്മാനദാനം തുടങ്ങിയവയും നടക്കും. കലാമത്സര വിജയികൾക്ക് സജീവ് സോമൻ സമ്മാനങ്ങൾ വിതരണം ചെയ്യും. വസന്ത ദിലീപ് സ്വാഗതവും രാജൻ യോഹന്നാൻ നന്ദിയും പറയും.