
അഞ്ചൽ: വൃശ്ചികച്ചൂടിന്റെ തീക്ഷ്ണതയ്ക്കിടയിലേക്കാണ് ഹരിനന്ദനയും കൂട്ടരും പാട്ടിന്റെ പെരുമഴ പെയ്യിച്ചത്. 'നനുനനെ കുളിരിടൂ തെന്നലേ... ' അവർ പാടിത്തുടങ്ങിയപ്പോഴേ സംഗീതമധുരിമയിൽ ആസ്വാദക മനം കുളിരുകോരി. മുഖത്തല സെന്റ് ജൂഡ് എച്ച്.എസ്.എസിലെ ജെ.പി.ഹരിനന്ദന, ജോസ്ന ജോൺ, അഖില ജേക്കബ്, കാൻഡസ് ബൈജു ബെൻസൺ, ദർശന കൃഷ്ണൻ, എം.മെൽവിൻ, ജസ്റ്റിൻ ജെയിംസ് എന്നിവരാണ് ഒന്നിച്ചുപാടി ഹയർ സെക്കൻഡറി വിഭാഗം സംഘഗാന മത്സരത്തിൽ ജേതാക്കളായത്.