കരുനാഗപ്പള്ളി: കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പറമ്പിൽ മജീദിന്റെ കുടുംബത്തിന് കരുനാഗപ്പള്ളി നാടകശാലയുടെ കൈത്താങ്ങ്. ഇന്നലെ വൈകിട്ട് നാടകശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ മജീദ് കുടുംബ സഹായ സമിതി അംഗം അബ്ദുൽ ഖരീമിന് ജയചന്ദ്രൻ തൊടിയൂർ സഹായധനം കൈമാറി.
പെയിന്റിംഗ് തൊഴിലാളിയായ മജീദ് അടുത്തിടെ മകളുടെ വിവാഹത്തിനായി വീടും വസ്തും വിറ്റിരുന്നു. തുടർന്ന് വാടക വീട്ടിലാണ് താമസം. നാടകശാലയിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി,രത്നമ്മ ബ്രാഹ്മമുഹൂർത്തം, പോണാൽ നന്ദകുമാർ, അഡ്വ.ബി.ബിനു, നവാസ് കമ്പിക്കീഴിൽ, മൈതീൻകുഞ്ഞ് എ.വൺ തുടങ്ങിയവർ പങ്കെടുത്തു.