കൊല്ലം: ഇ.പി.എഫ് പെൻഷൻ വിഷയത്തിൽ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട്‌ കൊല്ലം പ്രസ്‌ ക്ലബിൽ ഇന്ന് രാവിലെ 10 ന് സെമിനാർ നടക്കും. കൊല്ലം പ്രസ് ക്ലബും സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ജില്ലാ ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്യും. ഇ.പി.എഫ് റീജിയണൽ കമ്മിഷണർ പി.പ്രണവ്, ഓൾ കേരള ഇ.പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ഷാനവാസ്, കെ.എസ്.എഫ്.ഇ റിട്ട.സീനിയർ മാനേജർ ജി.അനി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.