photo-
ഫോട്ടോ: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ശാസ്താംകോട്ട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം.

കൊല്ലം : കുന്നത്തൂർ മണ്ഡലത്തിൽ പണി പൂർത്തീകരിച്ച മൂന്ന് സമാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും പവിത്രേശ്വരം വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ഇന്ന് നടക്കും. ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് നടക്കുക. രാവിലെ 9 ന് ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസ് മന്ത്രി കെ.രാജൻ ആദ്യം ഉദ്ഘാടനം ചെയ്യും. തുടർന്ന് മറ്റ് സ്ഥലങ്ങളിലും ഉദ്ഘാടനം നടക്കും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ .ഡാനിയൽ, കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ.ബീഹാറാണി, ജില്ലാ കളക്ടർ അഫ്സാന പർവീൺ ,സബ് കളക്ടർ മുകുന്ദ് ടാകൂർ ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, ജില്ലാ പഞ്ചായത്ത് അംഗം ഡോ.പി.കെ.ഗോപൻ തുടങ്ങിയവർ സംസാരിക്കും. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സലകുമാരി തുടങ്ങിയവർ അതാത് മേഖലകളിലെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ വില്ലേജ് ഓഫീസുകൾക്കും സ്മാർട്ട് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.