photo
വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഉപജീവനം' മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ആടിനെ കൈമാറുന്നു

കൊല്ലം : വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഉപജീവനം' മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർദ്ധന കുടുംബത്തിന് ആടിനെ നൽകിയാണ് മാതൃകാ പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഠത്തിനാപ്പുഴ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ഷീല നിർവഹിച്ചു. സ്കൂൾ മാനേജർ ഗൗതം കൃഷ്ണ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.സിന്ധു, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ടി.രാജേഷ്, ഹെഡ്മിസ്ട്രസ് കെ.ബി.ശ്രീജ, സ്റ്റാഫ് സെക്രട്ടറി ഡോ.ഉഷാകുമാരി, സി.എസ്.മിനി, ദ്രൗപദി.ജി.രഘുനാഥ് എന്നിവർ സംസാരിച്ചു.