
ശാസ്താംകോട്ട: കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായ യുവതിയെ വിജനമായ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളശേരിക്കൽ എൽ.പി.എസിന് സമീപം അഭിനവത്തിൽ രാമചന്ദ്രൻപിള്ളയുടെ മകൾ ജലജകുമാരിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വീട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങളോടെയാണ് പോയതെന്നതിനാൽ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. അവിവാഹിതയാണ്. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.