 
ലഹരിക്കെതിരെ ചെന്ത്രാപ്പിന്നിയിൽ തീർത്ത കുട്ടിച്ചങ്ങല എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തും പെരുമ്പടപ്പ ജി.എൽ.പി സ്‌കൂളും എസ്.ആർ.വി.യു.പി സ്‌കൂളും സംയുക്തമായി ലഹരിക്കെതിരെ തീർത്ത 'കുട്ടിച്ചങ്ങല' ചെന്ത്രാപ്പിന്നി സെന്ററിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എ. ഷമീർ അദ്ധ്യക്ഷനായി. ബി.ആർ.സി പ്രതിനിധി കെ.ആർ. രമ്യ പ്രതിജ്ഞ ചൊല്ലി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്. നിഖിൽ, എക്സൈസ് ഇൻസ്‌പെക്ടർ എം. ഷാംനാദ്, കയ്പമംഗലം എ.എസ്.ഐ. വി.എം. ബിജു, പ്രധാന അദ്ധ്യാപികമാരായ വി.വി. ആശ, മഞ്ജുള മനോഹരൻ എന്നിവർ സംസാരിച്ചു.