samrabhamകൊടുങ്ങല്ലൂർ നഗരസഭയിലെ തണ്ടാംകുളത്തെ വനിതകൾ ആരംഭിച്ച പുതിയ സംരംഭം ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: തിരക്കേറിയ വീട്ടമ്മമാർക്ക് ആശ്വാസം പകരാൻ നഗരസഭയിലെ സി.ഡി.എസ് ഒന്നിലെ വനിതകളുടെ പുതിയ സംരംഭം. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന തണ്ടാംകുളത്തെ ഹരിത ഫാം ഫ്രഷ് കട്ട് വെജിറ്റബിൾ യൂണിറ്റ് എന്ന പുതിയ സംരംഭത്തിൽ ജൈവപച്ചക്കറികൾ കഴുകി വൃത്തിയാക്കി അരിഞ്ഞ് പാക്കറ്റുകളിലാക്കി വീടുകളിലെ അടുക്കളകളിൽ എത്തിക്കുന്നത്. നഗരസഭ ഹാളിൽ ചെയർപേഴ്‌സൺ എം.യു. ഷീനിജ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ, വൈസ് ചെയർപേഴ്‌സൺ ആരിഫ ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9747881592, 9539816098.

വീടുകളിലെത്തുന്നത് ഇവയെല്ലാം

സാമ്പാർ കഷ്ണങ്ങൾ, അവിയൽ കഷ്ണങ്ങൾ, കൂർക്ക തൊലി കളഞ്ഞത്, നാളികേരം ചിരകിയത്, പയർ അരിഞ്ഞത്, കാബേജ് കൊത്തിയരിഞ്ഞത്, ചേന, ബീറ്റ്റൂട്ട്, ചീര, പച്ചക്കായ എന്നിവ അരിഞ്ഞത്. തൊലികളഞ്ഞ വെളുത്തുള്ളി, ചുവന്നുള്ളി, ചെറുപയർ മുളപ്പിച്ചത്, കപ്പ കഷ്ണങ്ങളാക്കിയത്, ദോശമാവ്, നാടൻ കോഴിമുട്ട, കാടമുട്ട, വിവിധതരം കുടുംബശ്രീ അച്ചാറുകൾ, ചതച്ച വാൽമുളക്, സാമ്പാർ പൊടി തുടങ്ങിയവയും പാക്കറ്റുകളിലാക്കി വീട്ടിലെത്തിക്കും.


ആരംഭം ദിവസം തന്നെ 13 ഐറ്റം വിറ്റഴിഞ്ഞു. തൊലി കളഞ്ഞ് കഴുകിയെടുത്ത കൂർക്കക്ക് ആവശ്യക്കാർ ഏറെയാണ്. ഇനിയുള്ള ദിവസങ്ങളിൽ അവ ലഭ്യമാക്കും.

- ഷാനി (ഹരിത ഫാം ഫ്രഷ് കട്ട് വെജിറ്റബിൾ യൂണിറ്റ്)