വടക്കാഞ്ചേരി: അക്ഷരം പഠിക്കാൻ കഴിയാത്തതിലും സ്‌കൂൾ മുറ്റം കാണാൻ കഴിയാത്തതിലും ഏറെ ദു:ഖമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ആര്യമ്പാടം സർവോദയം സ്‌കൂളിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും പാട്ട് പാടിയും അവർ ഏറെ നേരം ചെലവഴിച്ചു. നഞ്ചിയമ്മയെ നേരിൽ കാണാൻ കഴിഞ്ഞതിൽ കുട്ടികളും ഉത്സവമാക്കി. പി.ടി.എ പ്രസിഡന്റ് ടി.സി. സാബു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ മിനി, സ്‌കൂൾ മാനേജർ ശശികുമാർ, കൗൺസിലർമാരായ ജമീലാബി, ജിൻസി ജോയ്‌സൺ, ജോയൽ മഞ്ഞില, ധന്യ നിഖിൽ എന്നിവർ പ്രസംഗിച്ചു.