aaaaaഗുരുപ്രസാദം സ്മരണിക സാഹിത്യകാരി ഡോ. ബിലു പത്മിനി നാരായണൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന് നൽകി പ്രകാശനം ചെയ്യുന്നു.

കാഞ്ഞാണി: കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ശതവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ഗുരുപ്രസാദം' സ്മരണികയുടെ പ്രകാശനം സ്‌കൂൾ അങ്കണത്തിൽ നടത്തി. സാഹിത്യകാരി ഡോ. ബിലു പത്മിനി നാരായണൻ

പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന് നൽകി സ്മരണിക പ്രകാശനം ചെയ്തു. സമാജം പ്രസിഡന്റ് ടി.വി. സുഗതൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ, ഹെഡ്മിസ്ട്രസ് ജയന്തി എൻ. മേനോൻ, സമാജം ജനറൽ സെക്രട്ടറി സുധാകരൻ മണ്ടത്ര, സ്‌കൂൾ മാനേജർ പി.എ. ജയപ്രകാശൻ, പി.കെ. വേലായുധൻ, കെ.കെ. ഗോപി, ധനേഷ് മഠത്തിപറമ്പിൽ, സുനിൽകുമാർ കെ.ഡി, രതീഷ് കൂനത്ത്, പി.ബി. രാമദാസ്, ബിജു ഒല്ലേക്കാട്ട്, ബിനീഷ് പള്ളിയിൽ, പി.കെ. വസന്തകുമാർ എന്നിവർ സംസാരിച്ചു.