 കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സബ് ട്രഷറിക്ക് മുമ്പിൽ പെൻഷൻകാർ പ്രതിഷേധിക്കുന്നു.
കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സബ് ട്രഷറിക്ക് മുമ്പിൽ പെൻഷൻകാർ പ്രതിഷേധിക്കുന്നു.
കൊടുങ്ങല്ലൂർ: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുമ്പിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം - കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ സബ് ട്രഷറിയുടെ മുമ്പിൽ കരിദിനം ആചരിച്ചു. അർഹമായ നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിച്ചത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. പി.കെ. നൂറുദ്ദീൻ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് എൻ. മോഹനൻ, പി.എ. മുഹമ്മദ് സഗീർ, സി.എച്ച്. രാജേന്ദ്രപ്രസാദ്, പ്രൊഫ. കെ.എ. സിറാജ്, വി.സി. കാർത്തികേയൻ, കെ.എം. ജോസ്, പി.എ. സീതി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.