 
ചാലക്കുടി: വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള കുട്ടിച്ചങ്ങല കാമ്പയിന്റെ ചാലക്കുടി ഉപജില്ലാതല ഉദ്ഘാടനം സൗത്ത് ജംഗ്ഷനിൽ നടന്നു. ഗവ. ഈസ്റ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് കുട്ടിച്ചങ്ങല തീർത്തത്. സൗത്ത് ജംഗ്ഷൻ മുതൽ ഫയർ സ്റ്റേഷൻ പരിസരം വരെയായിരുന്നു ചങ്ങല. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബുമുണ്ടായി. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എം.എം. അനിൽകുമാർ അദ്ധ്യക്ഷനായി. എ.ഇ.ഒ: കെ.വി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത് തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രധാനാദ്ധ്യാപിക ടി.ബി. ഷീബ സംസാരിച്ചു.