മുരിങ്ങൂർ ചീനിക്കൽ ക്ഷേത്ര സമാജം ട്രസറ്റിന്റെ അർദ്ധ വാർഷിക പൊതുയോഗത്തിൽ ക്ഷേത്രോത്സവത്തിന്റെ നോട്ടീസ് പ്രകാശനം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു.
ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രസമാജം അർദ്ധ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.എൻ. വിശാലാക്ഷന്റെ അദ്ധ്യക്ഷതയിൽ നടന്നു. റബ്ബർ ബോർഡ് ഒഫ് ഇന്ത്യ വൈസ് ചെയർമാനായി നിയമിതനായ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ ആദരിച്ചു. പത്രപ്രവർത്തകൻ കെ.വി. ജയനും ആദരവ് നൽകി. കരാത്തെ മത്സരങ്ങളിൽ വിജയികളായ പി.എ. ശ്രീഹരി, സി.ബി. ദേവനന്ദ, സി.ബി. ദേവദർശ് എന്നിവർക്ക് സ്വീകരണം നൽകി. 2023 ലെ ക്ഷേത്രോത്സവത്തിന്റെ നോട്ടീസ് പ്രകാശനം കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം പി.പി. പരമേശ്വരൻ, സെക്രട്ടറി ടി.കെ. രാജു, ഹരിദാസ് അതിയാരത്ത്, ശ്രീധരൻ പൊക്കാഞ്ചേരി, ഗോപി കണ്ഠരുമഠത്തിൽ എന്നിവർ പ്രസംഗിച്ചു.