school

കാടുകുറ്റി: എൽ.എ.ഐ.യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോട്ടമുറി ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു ഡിസിൽവ അദ്ധ്യക്ഷനായി. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ സന്ദേശം നൽകി. മാനേജർ ബനഡിക് സിമേതി, സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ. സന്തോഷ്, ഡെയ്‌സി റോഡ്രിക്‌സ് എന്നിവർ പ്രസംഗിച്ചു. ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി റെനി സിമേതി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്, സർവീസ് സഹകരണ ബാങ്ക്, മർച്ചന്റ്‌സ് അസോസിയേഷൻ, ആട്ടോ തൊഴിലാളി യൂണിയൻ എന്നിവർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.