news-photo-

പി.കൃഷ്ണപിള്ള സ്മാരക ചത്വരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ സംസാരിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകമായി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നഗരസഭ നിർമ്മിച്ച പി. കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. സാംസ്‌കാരിക, പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് പൊതുഇടമായി നിർമ്മിച്ച ചത്വരത്തിൽ സത്യഗ്രഹസമരത്തിൽ ആവേശമുയർത്തിയ ക്ഷേത്രത്തിൽ മണിയടിക്കുന്ന പി.കൃഷ്ണപിള്ളയേയും അദ്ദേഹത്തെ മർദ്ദിക്കുന്നവരുടേയും ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എൻ.കെ. അക്ബർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, ഷൈലജ സുധൻ, എ. സായിനാഥൻ, ബിന്ദു അജിത്ത്കുമാർ , മുൻ ചെയർമാന്മാരായ ടി.ടി. ശിവദാസ്, പ്രൊഫ. പി.കെ. ശാന്തകുമാരി, എം. രതി, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കെ.പി. ഉദയൻ, വിവിധ സംഘടന പ്രതിനിധികളായ അഡ്വ. പി. മുഹമ്മദ് ബഷീർ, സി.എ. ഗോപപ്രതാപൻ, ഇ.പി. സുരേഷ്‌കുമാർ, പി.കെ. സെയ്താലിക്കുട്ടി, ജി.കെ. പ്രകാശ്, പി.കെ. രാജേഷ് ബാബു, ടി.എൻ. മുരളി, വി.പി. ഉണ്ണിക്കൃഷ്ണൻ, ജോഫി കുര്യൻ, നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ എന്നിവർ സംസാരിച്ചു.