 നാട്ടിക നിയോജക മണ്ഡലം ഐസൊലേഷൻ വാർഡ് സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.
നാട്ടിക നിയോജക മണ്ഡലം ഐസൊലേഷൻ വാർഡ് സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.
പെരിങ്ങോട്ടുകര: എം.എൽ.എ ഫണ്ടും, കിഫ്ബി ഫണ്ടും വകയിരുത്തി 1.79 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നാട്ടിക നിയോജക മണ്ഡലം ഐസൊലേഷൻ വാർഡ് നിർമ്മാണോദ്ഘാടനം തൃപ്രയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ബി. മായ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, വി.എൻ. സുർജിത്ത്, പി.എസ്. നജീബ്, സി.ആർ. രമേശ്, രജനി തിലകൻ, കെ.കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.