drama

തൃശൂർ: കൊട്ടേക്കാട് യുവജനകലാസമിതിയുടെ എൻ.കെ.ദേവസി സ്മാരക അഖില കേരള പ്രൊഫഷണൽ നാടകോത്സവം തൃശൂർ റീജ്യണൽ തിയേറ്ററിൽ ഇന്ന് ആരംഭിക്കും. 6.30ന് ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ 'നത്ത് മാത്തൻ ഒന്നാം സാക്ഷി' നാടകം അരങ്ങേറും. നാളെ ആലുവ അശ്വതിയുടെ 'നിഴൽ' 5ന് പാലാ കമ്യൂണിക്കേഷന്റെ 'അകവും പുറവും' നാടകങ്ങളും കളിക്കും. പ്രവേശനം സൗജന്യമാണെന്ന് പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ, ജനറൽ സെക്രട്ടറി ജോൺസൺ ചിറ്റിലപ്പിള്ളി, ജനറൽ കൺവീനർ വി.പി.ബാബു എന്നിവർ പറഞ്ഞു.