ചേർപ്പ്: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളപ്പിറവി ദിനവും ലഹരി വിരുദ്ധ ദിനാചരണവും നടത്തി. പഞ്ചായത്തംഗം ശ്രുതി ശ്രീശങ്കർ, ചേർപ്പ് സബ് ഇൻസ്‌പെക്ടർ ജെ. ജെയ്‌സൺ, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഹുസൈൻ, ചേർപ്പ് എ.ഇ.ഒ എം.വി. സുനിൽ കുമാർ, സി.പി.ഒ എൻ.ബി. ശരത്, ഹെഡ്മിസ്ട്രസ് ടി.പി. ശോഭ, പ്രിൻസിപ്പൽ ഒ.എസ്. ചന്ദ്രലേഖ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കേരളപ്പിറവി പതിപ്പ് പ്രകാശനം ചെയ്തു.