vty-panchayath
വാടാനപ്പിള്ളി പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രവും ടോയ്‌ലറ്റ് കോംപ്ലക്‌സും മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: വഴിയാത്രികർക്കായി ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി വാടാനപ്പിള്ളി പഞ്ചായത്ത് സെന്ററിലെ പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും മുരളി പെരുനെല്ലി എം.എൽ.എ നാടിനു സമർപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങൾ, ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സുലേഖ ജമാലു, രന്യ ബിനീഷ്, എ.എസ്. സബിത്ത്, സന്തോഷ് പണിക്കശ്ശേരി എന്നിവർ സംസാരിച്ചു. വാടാനപ്പള്ളി സെന്ററിൽ നിലവിലുണ്ടായിരുന്ന സുലഭ് ടോയ്‌ലറ്റ് കോംപ്ലക്‌സ് പുനർനിർമ്മിച്ചാണ് പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിച്ചിട്ടുള്ളത്. കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ശാന്തി ഭാസി പറഞ്ഞു.