kodakara-block-
കൊടകര ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ പ്രഖ്യാപിക്കുന്നു.

നാഷണൽ ഇൻഫോർമാറ്റിക് സെന്റർ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തനം

ജില്ലയിലെ ആദ്യ കടലാസ് രഹിത ഓഫീസായി കൊടകര ബ്ലോക്ക് പഞ്ചായത്ത്

പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഫയലുകളെല്ലാം ഇനി കടലാസ് രഹിതം. ജില്ലയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാറും. സമ്പൂർണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നടത്തി. ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതവും വേഗത്തിലുമാകും. കിലയുടെ നേതൃത്വത്തിലാണ് ജീവനക്കാർക്ക് പരിശീലനം നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രജ്ഞിത്ത് അദ്ധ്യക്ഷനായി. ഗ്രാമവികസന വകുപ്പ് അസി. ഡെവലപ്പ്‌മെന്റ് കമ്മിഷണർ പി.എൻ. അയന മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി പി.ആർ. അജയഘോഷ് എന്നിവർ പങ്കെടുത്തു.