foto

ഒല്ലൂർ റെയിൽവെ മേൽപ്പാലത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായപ്പോൾ.

ഒല്ലൂർ: ഒല്ലൂർ റെയിൽവെ മേൽപ്പാലത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃശൂർ കോർപ്പറേഷൻ 2 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭൂമിയുടെ ഘടനയ്ക്കനുസരിച്ച് ആധുനിക രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 70 ലക്ഷം രൂപയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചാണ് 1 കോടി 30 ലക്ഷം രൂപയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ബാബു, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഡിവിഷൻ കൗൺസിലർമാരായ സി.പി. പോളി, കരോളിൻ പെരിഞ്ചേരി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ് എന്നിവർ സംസാരിച്ചു. വാഹന ഗതാഗതത്തിന് തടസമില്ലാതെ 2 മാസത്തിനുള്ളിൽ പാലം അതിവേഗം നിർമ്മാണം പൂർത്തീകരിച്ച് നാടിനായി സമർപ്പിക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.