 
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്നലെ പുലർച്ചെയോടെ തകർന്ന നിലയിൽ കണ്ടെത്തി. തൊട്ടടുത്ത് ഏതോ വാഹനത്തിന്റെ ചില്ല് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇതോടെ വാഹനമിടിപ്പിച്ച് കേന്ദ്രം തകർത്തതാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടത്തിരുത്തി സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും വർഷങ്ങളായി ആശ്രയിക്കുന്നതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം.