കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയനിലെ ശാഖകളിൽ വിശേഷാൽ പൊതുയോഗങ്ങൾ നടത്തി. വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, മൈക്രോസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ വിശേഷാൽ പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ എൻ.ബി. മോഹനൻ മുഖ്യാതിഥിയായി.
നൂലുവള്ളി : ശാഖയിൽ ശാഖാ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രൻ മുണ്ടയ്ക്കൽ സംസാരിച്ചു.
വാസുപുരം: ശാഖയിൽ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുരേഷ് പോണോളി സംസാരിച്ചു.
മറ്റത്തൂർകുന്ന്: ശാഖയിൽ പ്രസിഡന്റ് എ.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഹരി പള്ളത്തേരി സംസാരിച്ചു.
കൊടകര ടൗൺ: ശാഖയിൽ പ്രസിഡന്റ് വി.സി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.ജി. സതീഷ് സംസാരിച്ചു.
പുലിപ്പാറക്കുന്ന്: ശാഖയിൽ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മിനി പരമേശ്വരൻ സംസാരിച്ചു.