വ്യാപാരി വ്യവസായി ഏകോപന സമിതി മച്ചാട് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് നിർവഹിക്കുന്നു.
വടക്കാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി മച്ചാട് യൂണിറ്റ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾക്കും കുടുംബത്തിനും സൗജന്യമായി ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി ഉടൻ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വിത്സൻ നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ചാർളി കെ. ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റും മച്ചാട് യൂണിറ്റ് രക്ഷാധികാരിയുമായ അജിത്കുമാർ മല്ലയ്യ, യൂത്ത് വിംഗ് നിയോജക മണ്ഡലം ചെയർമാൻ ഷിജു തലക്കോടൻ, എൽദോ പോൾ, ബിന്ദു വർഗീസ്, ഡെന്നി കല്ലൂപ്പറമ്പിൽ, ജോഷ് തിരുത്തിന്മേൽ തുടങ്ങിയവർ സംസാരിച്ചു.