kodathi-vilakku

ഗുരുവായൂർ : കോടതി ഒരു പൊതു സ്ഥാപനമായതിനാൽ കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലായെന്നാണ് കോടതി നിരീക്ഷിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ പറഞ്ഞു. അതേസമയം, ആറിന് കോടതി നിർദ്ദേശം കണക്കിലെടുത്ത് കോടതി വിളക്ക് എന്ന പേര് മാറ്റി സമ്പൂർണ നെയ് വിളക്കായി ഇത്തവണയും വിളക്കാഘോഷം സംഘടിപ്പിക്കുമെന്ന് വിളക്കാഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ.എ.വേലായുധൻ പറഞ്ഞു.