arrest

കൊടുങ്ങല്ലൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ശ്രീനാരായണപുരം കോതപറമ്പ് സ്വദേശി പനപറമ്പിൽ റിസ്വാനർബി (26) നെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം കഴിച്ചു. ഇതോടെയാണ് പീഡനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. എസ്.ഐമാരായ അജിത്ത്, രവികുമാർ, എസ്.സി.പി.ഒ ജോസഫ്, ഗിരീഷ്, സി.പി.ഒ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.