പാവറട്ടി: മുരളി പെരുനെല്ലി എം.എൽ.എ മണലൂർ നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ താത്പര്യമെടുക്കുന്നില്ല എന്ന് ആരോപിച്ച് ബി.ജെ.പി മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ എം.എൽ.എ. ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സുജിത്ത് പാണ്ടാരിക്കൽ, സർജു തൊയക്കാവ്, സുജയ്‌സേനൻ, മനോജ് മാനിന, ബിജു പട്ട്യാമ്പുള്ളി, സന്തോഷ് പണിക്കശ്ശേരി, പ്രവീൺ പറങ്ങനാട്ട് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി ഉദ്ഘാടനം ചെയ്തു.