ചാലക്കുടി: മജിസ്‌ട്രേറ്റ് കോടതി മുറിയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റ് ചേംബറിന്റെ അലമാരിയിലാണ് ചേരപ്പാമ്പിനെ കണ്ടത്. ഫയൽ എടുക്കുന്നതിന് അലമാര കതക് തുറന്നപ്പോൾ കടലാസുകൾക്കിടയിൽ അനക്കംകണ്ട ക്ലാർക്കായിരുന്നു വിവരം പറഞ്ഞത്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ചുരുണ്ടിരുന്ന പാമ്പിനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് ടീം ഇതിനെ പിടികൂടി കൊണ്ടുപോയി. ഇതു മൂന്നാം തവണയാണ് കോടതി മുറിയിൽ പാമ്പിനെ കാണുന്നത്.