ചാലക്കുടി: നഗരസഭയിലെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെല്ലാം മാറുന്നു. ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, മണ്ഡലം സെക്രട്ടറി ഷിബുവാലപ്പൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.സി.സി പ്രസിഡന്റിന്റെ മദ്ധ്യസ്ഥതയിൽ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇതെന്ന് നേതാക്കൾ കൗൺസിലർമാരെ അറിയിച്ചു. ഒന്നര വർഷത്തിനു ശേഷം സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ മാറ്റുമെന്നായിരുന്നു തീരുമാനമത്രെ. ഇതുപ്രകാരം കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, സി. ശ്രീദേവി, നിതാപോൾ എന്നിവർ വെള്ളിയാഴ്ച രാജിവയ്ക്കുമെന്നാണ് വിവരം.