ഡോ. പല്പു അനുസ്മരണ യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ ഉദ്ഘാടനം ചെയ്യുന്നു.
മാള: ഡോ. പല്പുവിന്റെ ജന്മദിനത്തിൽ വിജ്ഞാനദായിനി സഭയുടെയും ഡി.പി.എം യു.പി സ്‌കൂൾ ചക്കാംപറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു. സഭ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ ഉദ്ഘാടനം ചെയ്തു.
സഭ മെമ്പർ എ.സി. ശ്രീധരൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ഊക്കൻ പ്രസംഗ മത്സരങ്ങളിൽ ഒന്നും, രണ്ടും സ്ഥാനക്കാർക്കും വാർഡ് മെമ്പർ ജിയോ ജോർജ് കൊടിയൻ ഉപന്യാസ രചനയിൽ ഒന്നും, രണ്ടും സ്ഥാനക്കാർക്കും ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. സഭ പ്രതിനിധി പി.സി. വേണുഗോപാലൻ, സ്‌കൂൾ സെക്രട്ടറി സി.ആർ. പ്രേംദാസ്, ഹെഡ്മാസ്റ്റർ സി.എ. അഭിലാഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.