chera

ചാ​ല​ക്കു​ടി​:​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​മു​റി​യി​ൽ​ ​പാ​മ്പി​നെ​ ​ക​ണ്ട​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​ബു​ധ​നാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​ചേം​ബ​റി​ന്റെ​ ​അ​ല​മാ​രി​യി​ലാ​ണ് ​ചേ​ര​പ്പാ​മ്പി​നെ​ ​ക​ണ്ട​ത്.​ ​ഫ​യ​ൽ​ ​എ​ടു​ക്കു​ന്ന​തി​ന് ​അ​ല​മാ​ര​ ​ക​ത​ക് ​തു​റ​ന്ന​പ്പോ​ൾ​ ​ക​ട​ലാ​സു​ക​ൾ​ക്കി​ട​യി​ൽ​ ​അ​ന​ക്കം​ക​ണ്ട​ ​ക്ലാ​ർ​ക്കാ​യി​രു​ന്നു​ ​വി​വ​രം​ ​പ​റ​ഞ്ഞ​ത്.​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷി​ച്ച​പ്പോ​ൾ​ ​ചു​രു​ണ്ടി​രു​ന്ന​ ​പാ​മ്പി​നെ​ ​ക​ണ്ടെ​ത്തി.​ ​വി​വ​രം​ ​അ​റി​ഞ്ഞെ​ത്തി​യ​ ​ഫോ​റ​സ്റ്റ് ​മൊ​ബൈ​ൽ​ ​സ്‌​ക്വാ​ഡ് ​ടീം​ ​ഇ​തി​നെ​ ​പി​ടി​കൂ​ടി​ ​കൊ​ണ്ടു​പോ​യി.​ ​ഇ​തു​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​കോ​ട​തി​ ​മു​റി​യി​ൽ​ ​പാ​മ്പി​നെ​ ​കാ​ണു​ന്ന​ത്.