1

തൃശൂർ : ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4, 5, 6 തിയതികളിൽ പീച്ചി ദർശനയിൽ റസിഡൻഷ്യൽ പഠന ക്യാമ്പ് സംഘിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടിജോഫി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും. അഞ്ചിന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തും. പാർട്ടി പാർലിമെന്ററി ബോർഡ് ചെയർമാൻ കെ.എസ് പ്രദീപകുമാറും ക്ലാസെടുക്കും. വൈകീട്ട് പീച്ചി ഡാമിൽ സായാഹ്ന സംവാദവും ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും. ആറിന് രാവിലെ ജനാധിപത്യ സോഷ്യലിസവും കമ്മ്യൂണിസവും എന്ന വിഷയത്തിൽ ദേശീയ ജനറൽ സെക്രട്ടറി നീല ലോഹിതദാസൻ നാടാർ സംസാരിക്കും. ഉച്ചതിരിഞ്ഞ് 2.30ന് ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ വാഴപിള്ളി, രാഘവൻ മുളങ്ങാടൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രീജു ആന്റണി, വൈസ് പ്രസിഡന്റ് ശ്രീധരൻ മഠത്തി പറമ്പിൽ എന്നിവരും പങ്കെടുത്തു.