1

തൃശൂർ : 58ാമത് സംസ്ഥാന സീനിയർ അന്തർ ജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ആറ് മുതൽ 13 വരെ തൃശൂരിൽ നടക്കും. കോർപറേഷൻ സ്റ്റേഡിയത്തിൽ ആറിന് വൈകിട്ട് നാലിന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. 13 നാണ് ഫൈനൽ. ആറിന് വൈകീട്ട് നാലിന് വയനാട് ആലപ്പുഴയുമായി ഏറ്റുമുട്ടും. സംഘാടകസമിതി ജന കൺവീനർ ഡേവിസ് മുക്കൻ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ചെറിയാച്ചൻ, പി.സി ജോൺസൺ, സി.സുമേഷ്, കെ.എ നവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.