1
കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​സം​ഘ​ടി​പ്പി​ച്ച​ ​തൃ​ശൂ​ർ​ ​ക​ള​ക്ടറേ​റ്റ് ​മാ​ർ​ച്ച് ​അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെത്തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ച​പ്പോ​ൾ​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി,​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​എ.​ പ്ര​സാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​ക​ള​ക്ടറേ​റ്റ് ​ഉ​പ​രോ​ധി​ക്കു​ന്നു.

തശൂർ: മുഖ്യമന്ത്രി രാജിവയ്ക്കുക, സ്ത്രീ പീഡനക്കേസുകളിൽ പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ച് കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി. ജലപീരങ്കി പ്രയോഗത്തിൽ കോർപറേഷൻ കൗൺസിലർ ലാലി ജയിംസ് അടക്കമുള്ളവർക്ക് പരിക്കേറ്റു. മാദ്ധ്യമ പ്രവർത്തകരുടെ കാമറകളിലേക്കും വെള്ളം കയറി. മാർച്ച് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, പദ്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ്, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഒ. അബ്ദുറഹിമാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസ്, എ. പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, സജീവൻ കുരിയച്ചിറ, സി .എം. നൗഷാദ്, ടി.എം. ചന്ദ്രൻ, ഒ.ജെ. ജനീഷ്, സുന്ദരൻ കുന്നത്തുള്ളി, രാജൻ പല്ലൻ, ലീലാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.